കോവിഡ് വാക്സിൻ കേരളത്തിലെത്തി ആദ്യ ബാച്ച് വാക്സിൻ എത്തിയത് കൊച്ചിയിൽ

Join Whatsapp







കൊച്ചി: സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തിച്ചു. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നും രാവിലെ 10.55ഓടെയാണ് കോവിഷീൽഡ്‌ വാക്‌സിൻ കേരളത്തിൽ എത്തിച്ചത്. മുംബൈയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്നുകൾ എത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജണൽ വാക്‌സിൻ സ്‌റ്റോറിലെത്തിക്കും. അവിടെ നിന്നും ഉച്ചക്ക് തന്നെ പാലക്കാട്, കോട്ടയം, തൃശൂർ, ഇടുക്കി ജില്ലകളിലേക്ക് വാക്‌സിൻ അയക്കും1.80 ലക്ഷം വാക്‌സിൻ ഡോസുകളാണ് പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായി എത്തിച്ചിരിക്കുന്നത്. ഒരു ബോക്‌സിൽ 12,000 ഡോസുകൾ വീതമുണ്ടാകും. 4,35,000 ഡോസ് മരുന്നാണ് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.1,100 ഡോസ് മാഹിയിലേക്ക് നൽകണം. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 18,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. വൈകിട്ട് 6 മണിയോടെ രണ്ടാമത്തെ ബാച്ച് മരുന്നും തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 18,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്.വൈകിട്ട് 6 മണിയോടെ രണ്ടാമത്തെ ബാച്ച് മരുന്നും തിരുവനന്തപുരത്ത് എത്തിക്കും. ഈ മരുന്ന് 14ന് , പത്തനംതിട്ട, ആലപ്പുഴ,കൊല്ലം ജില്ലകളിലേക്ക് വിതരണത്തിനായി നൽകും.

സംസ്‌ഥാനത്ത് 113 കേന്ദ്രങ്ങളാണ് വാക്‌സിൻ വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്. 3,59,459 ആരോഗ്യപ്രവർത്തകരാണ് വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. സർക്കാർ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരും കുത്തിവെപ്പ് മരുന്ന് സ്വീകരിക്കാൻ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌.

Advertisement

Post a Comment

أحدث أقدم