സ്വർണ്ണ വിലയിൽ വീണ്ടും വർധന


കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നിരിക്കുന്നു. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന സ്വർണ വിലയിൽ ചൊവ്വാഴ്ച മുതൽ വർധന രേഖപ്പെടുത്തുന്നതാണ് കാണാൻ കഴിഞ്ഞത്. ഇന്ന് 360 രൂപയാണ് പവന് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,000 രൂപ ആയി ഉയർന്നു. കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയത് ഉൾപ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഗ്രാമിന് 45 രൂപ കൂടി ഉയർന്നിരിക്കുന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4625 രൂപയായി. ഈ മാസം ഏറിയും കുറഞ്ഞും വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ കാണുന്നത്. തിങ്കളാഴ്ച വരെയുള്ള കഴിഞ്ഞ മൂന്ന് ദിവസം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 36,400ൽ നിൽക്കുകയായിരുന്ന വിലയാണ് തുടർച്ചയായ മൂന്നുദിവസമായി വർധിച്ചത്

Post a Comment

أحدث أقدم

Join Whatsapp

Advertisement