ഹിമാചല്‍ പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വന്‍ മുന്നേറ്റം. 28 പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം നേടി. 30 പഞ്ചായത്തുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും സിപിഐഎം നേടിയിട്ടുണ്ട്. ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് തലങ്ങളിലായി ആകെ 331 സീറ്റുകളാണ് സിപിഐഎം ഇത്തവണ കരസ്ഥമാക്കിയത്. 2016ലെ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ എട്ടിരട്ടി സീറ്റ് വര്‍ധന. 2016ല്‍ ആകെ 42 സീറ്റുകളായിരുന്നു സിപിഐഎമ്മിന് ലഭിച്ചത്. ജില്ലാ പഞ്ചായത്തില്‍ രണ്ട് സീറ്റുകള്‍ ലഭിച്ചിരുന്നത് 12 ആയി വര്‍ധിപ്പിക്കാനും ഇടതുപാര്‍ട്ടിക്കായി. തെരഞ്ഞെടുപ്പിന് മൂന്ന് മാസങ്ങള്‍ക്ക് മുന്നേ പാര്‍ട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് ഹിമാചല്‍ പ്രദേശ് സംസ്ഥാന സെക്രട്ടറി ഓംകാര്‍ഷ ഷാദ് പ്രതികരിച്ചു.
വളരെ ചെറിയ വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ പല സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലും കര്‍ഷകര്‍ക്ക് മതിയായ സുരക്ഷയും ഉറപ്പുവരുന്നതിനുള്ള പോരാട്ടങ്ങള്‍ സിപിഐഎം തുടരും.
ഓംകാര്‍ ഷാദ്
ജില്ലാ, ലോക്കല്‍ കമ്മിറ്റികളെല്ലാം മുന്‍കൂട്ടി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനങ്ങളില്‍ നിന്നും പ്രത്യേകിച്ച് യുവാക്കളില്‍ നിന്നും വലിയ പിന്തുണയാണ് പാര്‍ട്ടിക്ക് ലഭിച്ചത്. എസ്എഫ്‌ഐയുടെ വിദ്യാര്‍ത്ഥി പോരാട്ടങ്ങളും കരുത്തുപകര്‍ന്നുവെന്നും ഹിമാചല്‍ പ്രദേശ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് – 12 സീറ്റുകള്‍
പഞ്ചായത്ത് സമിതി – 25 അംഗങ്ങള്‍
പഞ്ചായത്ത് പ്രധാന്‍ – 28 പേര്‍
വൈസ് പ്രധാന്‍ – 30 പേര്‍
വാര്‍ഡ് മെമ്പര്‍മാര്‍ – 242 പേര്‍
പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളിലെ സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. സ്രോതസ്സുകള്‍ ഫലപ്രദമായും കൃത്യമായും ഉപയോഗിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ഓംകാര്‍ ഷാദ്
കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടവരുടെ സമീപനവും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ ജനങ്ങളുടെ വിശ്വാസമുറപ്പിച്ചു. പരിമിതികളുണ്ടായിട്ടും ഞങ്ങളുടെ പ്രതിനിധികള്‍ ഉള്‍നാടുകളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. ചെറുതും വലുതുമായ വിഷയങ്ങളില്‍ ഇടപെട്ടു. കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതാക്കളെ ജനങ്ങളിലേക്ക് അടുപ്പിച്ചു. ഗ്രാമീണ മേഖലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയ്ക്ക് ഇത് മുഖ്യ കാരണമായി. ഹിമാചല്‍ പ്രദേശിന്റെ 90 ശതമാനം ജനസംഖ്യയും ഗ്രാമീണരാണെന്നും ഓംകാര്‍ ഷാദ് പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ലേഖനത്തില്‍ചൂണ്ടിക്കാട്ടി.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും സിപിഐഎം നേതാവ് രാഗേഷ് സിംഗ ജയിച്ചിരുന്നു. മുന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ് എംഎല്‍എ രാഗേഷ് സിംഗ.

إرسال تعليق