മധ്യപ്രദേശ് സർക്കാർ ഓഫിസുകളിൽ ശുചീകരണത്തിന് ഇനി ​ഗോമൂത്ര ഫിനോയിൽ; ഉത്തരവിറക്കി സർക്കാർ



മധ്യപ്രദേശ്:സർക്കാർ ഓഫിസുകളിൽ ശുചീകരണത്തിന് ​ഗോമൂത്ര ഫിനോയിൽ മാത്രം ഉപയോ​ഗിക്കണമെന്ന് കർശന നിർദേശവുമായ് മധ്യപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്ന കാര്യം കഴിഞ്ഞ നവംബറിൽ ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും സർക്കാർ കൂട്ടിച്ചേർത്തു. ഗോമൂത്ര ബോട്ടിലിം​ഗ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു.
എന്നാൽ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ ഇത്തരം പ്രവർത്തികൾക്കെതി രെ രൂക്ഷ വിമർശനങ്ങൾ ഉയർന്ന വരുന്നതായ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement