ബാല ഭാസ്കറിന്റെ മരണം; ഡ്രൈവർ അർജുൻ പ്രതി



തിരുവനന്തപുരം: ബാലഭാസ്കർ കേസിൽ ഡ്രൈവർ അർജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

132 സാക്ഷിമൊഴികൾ രേഖപ്പെടുത്തി. നൂറിലധികം രേഖകൾ പരിശോധിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നും
ബാലഭാസ്കറിന്റേത് അപകട മരണം തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അർജുനെതിരെ ചുമത്തിയിരിക്കുന്നത് മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകിയതിനും തെളിവുകൾ കെട്ടിച്ചമച്ചതിനും കലാഭവൻ സോബിക്കെതിരെയും കേസെടുക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement