കോവിഡ് വ്യാപനം; കേന്ദ്ര സംഘം വീണ്ടും കേരളത്തിലേക്ക്.




ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്‌ഥാനങ്ങളിലേക്ക്‌ വീണ്ടും കേന്ദ്ര സംഘം എത്തുന്നു. രാജ്യത്തെ ആകെ രോഗികളിൽ 70 ശതമാനവും ഈ രണ്ട് സംസ്‌ഥാനങ്ങളിലാണ്. സംസ്ഥാനങ്ങളിലെ പ്രതിരോധ നടപടികളുണ്ടായ വീഴ്‌ചകൾ കേന്ദ്ര സംഘം പരിശോധിക്കും. സംഘത്തിൽ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്‌ഥരും ഡെൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ വിദഗ്‌ധരും ഉണ്ടാകും.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,07,66,245 ആയി. ഒറ്റ ദിവസത്തിനിടെ 94 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,54,486 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ 1,63,353 പേർ ചികിൽസയിലാണ്. ഇതുവരെ 1,04,48,406 പേർ രാഗമുക്തരായി.

ഏറ്റവും കുടുതൽ രോഗബാധിതരുള്ള മഹാരാഷ്‌ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 20,28,347 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്‌ഥാനത്തുള്ള കർണാടകയിൽ 9,39,775 കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. കേരളത്തിൽ ആകെ9,32,637 കേസുകളും ആന്ധ്രാപ്രദേശിൽ 8,87,900 കേസുകളും റിപ്പോർട്ട് ചെയ്‌തു. തമിഴ്‍നാട്ടിൽ 8,38,842 പേർക്കാണ് രോഗം.

Post a Comment

أحدث أقدم

Join Whatsapp

Advertisement