ലൈഫ് ഡോണർസ് കേരള ജില്ലാ സമ്മേളനം നിതിൻ ചന്ദ്രൻ നഗറിൽ വച്ചു നടന്നു




കണ്ണൂർ : ലൈഫ്‌ ഡൊണാർസ് കേരള അഞ്ചാം കണ്ണൂർ ജില്ലാ സമ്മേളനം  നിതിൻ ചന്ദ്രൻ നഗർ എന്നു നാമകരണം ചെയ്ത ചൊവ്വ ധർമസമാജം യു പി സ്കൂളിൽ വച്ചു നടന്നു. സമ്മേളനം SBTA കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ പദ്പനാഭൻ ഉൽഘാടനം നിർവചിച്ചു. തുടർന്ന് സങ്കടനയിലെ മികച്ച കോർഡിനേറ്റഴ്സിനെ ആദരിച്ചു കൂടാതെ കഴിഞ്ഞ വർഷങ്ങൾ രക്തദാന ജീവകാരുണ്യ മേഖലകളിൽ മികവ് പുലർത്തിയ സങ്കടനകളെയും വ്യക്തികളെയും ആദരിച്ചു. തുടർന്ന് കാൾ വെരിഫിക്കേഷൻ എന്ന വിഷയത്തിൽ ശ്രീ പദ്പനാഭൻ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ മുൻ ജില്ലാ ജോയിൻ സെക്രട്ടറി ജിക്സ ശ്രീനിവാസൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അടുത്ത വർഷത്തേക്ക് വേണ്ടി ഉള്ള 17 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ലൈഫ് ഡോണർസ് കേരളയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മെമ്പർ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ആയി ജിക്സ ശ്രീനിവാസനെയും പ്രസിഡന്റ് ആയി ബിബിനേഷ് എൻ നേയും തിരഞ്ഞെടുത്തു. ലൈഫ് ഡോണർസ് കേരള സംസ്ഥാന കോഡിനേറ്റർ ശ്രീ സജിൻ , ജില്ലാ ട്രഷറർ സജ്‌ന പൊന്നമ്മ , ജില്ലാ ജോയിന്റ് സെക്രട്ടറി അഭിഷേക് ആശംസ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി അറിയിച്ചു കൊണ്ട് സമ്മേളനം പിരിച്ചു വിട്ടു.


ലൈഫ് ഡോണർസ് കേരള
കണ്ണൂർ ജില്ലാ കമ്മിറ്റി 
2021-22

ജനറൽ  സെക്രട്ടറി : ജിക്സ ശ്രീനിവാസൻ

ജോ.സെക്രട്ടറി : ആദർശ് പി
                               ഡെറിൻ കെ

പ്രസിഡന്റ് : ബിബിനേഷ്

വൈസ് പ്രസിഡന്റ് : രേഷ്മ
                                       അഭിഷേക്

ഖജാൻജി : സജ്‌ന പൊന്നമ്മ

ജില്ലാ ഭാരവാഹികൾ

1 ദിൽജിത്ത്
2 അഭിരാം
3 അമൽ
4 ഷാരൂഖ്
5 ഷാജി പീറ്റകണ്ടി
6 അശ്വന്ത് മുണ്ടേരി
7 സവാദ്
8 അഞ്ചൽ
9 വിനായക്


ലൈഫ് ഡോണർസ് കേരള മീഡിയ വിങ്

1 അഞ്ചൽ 
2 അഭിഷേക്
3 അശ്വന്ത് മുണ്ടേരി
4 ദിൽജിത്ത്
5 സവാദ്

Post a Comment

أحدث أقدم

Join Whatsapp

Advertisement