ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നണികളിൽ എല്ലാം കുറച്ചൊന്നുമല്ല ആവേശം നിറച്ചിട്ടുള്ളത്.ഭരണം നിലനിർത്താൻ, ഭരണം പിടിക്കാൻ തങ്ങളുടേതായ ആധിപത്യം ഉറപ്പിക്കാൻ ഇങ്ങനെയുള്ള ടാഗ്ഗ് ലൈനിലൂടെയാണ് കേരളത്തിലെ പ്രധാന മുന്നണികൾ രംഗം കൊഴുപ്പിക്കാനിറങ്ങുന്നത്. പ്രകടനത്തിന് ശക്തികൂടിയതോടെ പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരങ്ങളും കാഴ്ച വെക്കും എന്നതിനും യാതൊരു സംശയവും വേണ്ട.
ഇടതുമുന്നണി മികച്ച ആത്മവിശ്വാസത്തിലാണ് ജനങ്ങളെ സമീപിക്കുന്നത്.അവരുടെ ലൈഫിൽ തൊട്ടു ശുശ്രൂഷ നൽകി പട്ടിണിമാറ്റിയ സർക്കാരിനോടുള്ള നന്ദി ജനങ്ങൾ തിരികെ നൽകും എന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രിയും മുന്നണിയും. ഇക്കാര്യങ്ങൾ വിലയിരുത്തി പുറത്തുവന്ന സർവേകൾ എല്ലാം തന്നെ പറയുന്നത് ഉറപ്പാണ് എൽ ഡി എഫ് എന്നാണ്. എന്നാൽ തിരഞ്ഞെടുപ്പാണ് എന്നുള്ളത് കൊണ്ട് തന്നെ പല അടിയൊഴുക്കുകളും വോട്ടുചോർച്ചയുമെല്ലാം ജയപരാജയങ്ങളെ ന്യായമായും സ്വാധീനിക്കും.
യു ഡി എഫും ജനങ്ങൾക്ക് വാക്കുനല്കുന്നുണ്ട്. നാടുനന്നാവാൻ യു ഡി എ ഫ് ആണ് നല്ലത് എന്ന്. അഴിമതിയും പ്രീണന വിമുക്തമാക്കാനും സമഗ്ര വികസനത്തിനുമായി പുതിയ കേരളം കെട്ടിപ്പടുക്കാമെന്നു പ്രഖ്യാപിച്ച് ബി ജെ പിയും ശക്തമായി രംഗത്തുണ്ട്. എന്നാൽ എല്ലാ വിവാദങ്ങളെയും അതി ജീവിച്ച് എൽ ഡി എഫിന് ഇനി പറയുന്ന അഞ്ചു കാര്യങ്ങൾ തുടർഭരണത്തിനു നിർണ്ണായകമാണ്. അതിനിടെ പുതിയ വിവാദങ്ങൾ ഉണ്ടാവുകയോ ഉണ്ടാക്കുകയോ ചെയ്തില്ലെങ്കിൽ
5 വർഷം സൂപ്പറാണ്, പക്ഷെ പകലന്തിയോളം വെള്ളം കോരിയ കല മുടയാൻ മിനുട്ടുകൾ മതി എന്നതിനാൽ ശ്രദ്ധയാണ് ഭരണപക്ഷം ഉയർത്തിപ്പിടിക്കേണ്ടത്.വീഴാനും വീഴിക്കാനും കണ്ണ് നട്ട് മറുപക്ഷങ്ങൾ കാത്തിരിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതാകാം വരുന്ന സർക്കാർ എതെന്നു ജനങ്ങൾക്ക് തീരുമാനിക്കേണ്ടി വരിക.ഇനി കാര്യങ്ങളിലേയ്ക്ക്….
ആഴക്കടൽ വിവാദം ഉയർന്നുവന്നെങ്കിലും ധാരണാപത്രം റദ്ദാക്കി സർക്കാർ പ്രതിരോധം തീർത്തു. അവിടെ തീർന്നില്ല കാര്യങ്ങൾ. തീരദേശ മേഖലയിലെ ജനങ്ങളെ സംബന്ധിച്ച ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇടതിനായില്ലെങ്കിൽ പ്രതിപക്ഷത്തിന് ഇവിടുങ്ങളിലെ വോട്ടുകളിൽ വിള്ളലുണ്ടാക്കിക്കാൻ സാധിക്കുമെന്നത് തീർച്ച.
രാഹുൽ ഗാന്ധി കടലിൽ ചാടിയത് പാരിഹാസമായും അല്ലാതെയും വിമർശിച്ച ഇടത് ഒന്നാലോചിക്കുന്നത് നല്ലത്. മത്സത്തൊഴിലാളി മേഖലയിൽ ഉള്ളവർക്ക് ഒരുപക്ഷെ രാഹുൽ ഗാന്ധിയുടെ ആ പ്രവൃത്തി ഇഷ്ട്ടപ്പെട്ടിട്ടുണ്ടാകും. അത് തീരെ തള്ളിക്കളയാൻ പറ്റാത്തതാണ് എന്ന് ആ ഭാഗങ്ങളിലെ വോട്ടുകളുടെ കണക്കുകൾ പുറത്തു വരുമ്പോൾ നമുക്ക് കാണാൻ കഴിയും.
പി എസ സി നിയമനവുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങൾ വോട്ടിങ്ങിനെ ബാധിക്കുമെന്നാണ് ചില സർവേയുടെ കണ്ടെത്തൽ,ഒത്തുതീർപ്പാക്കാൻ കഴിഞ്ഞെങ്കിലും ഈ സമരമെല്ലാം പ്രതിപക്ഷ കുടില തന്ത്രമാണെന്നു സർക്കാർ പ്രതിരോധിച്ചെങ്കിലും പി എസ സി റാങ്കുലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ ഒരു പരിധിവരെ ഈ വിഷയങ്ങളിൽ എൽ ഡി എഫും യുഡി എഫും നടത്തുന്ന അന്തർധാര അത്രയ്ക്കങ്ങോട്ട് മനസ്സിലാകാത്ത റാങ്ക് ഹോൾഡർഴ്‌സുമുണ്ട്. അവരുടെ ആകെ പ്രശ്നം ജോലിയാണ്. ഇതിനിടെ ആര് കുളം കലക്കിയാലും ഒരു കഷ്ണം വാലെങ്കിലും കിട്ടണം എന്ന ചിന്താഗതിക്കാരും ഇക്കൂട്ടത്തിലുണ്ട് എന്നുള്ളത് പ്രതിപക്ഷത്തിന് ആശ്വാസകരമാണ്.
സംസ്ഥാനത്തുടനീളം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തുന്ന പ്രചാരണ പരിപാടി യു ഡി എഫിന് നേട്ടമുണ്ടാക്കുന്നത് തന്നെയാണ്. ഇത് ഇടതിന്റെ വോട്ടുപിടുത്തം എളുപ്പമാകില്ല എന്നതും തീർച്ചയാണ്. മത്സ്യത്തൊഴിലാളികളുടെ കൂടെ കടലിൽ ചാടിയും പാചകക്കളിയുമെല്ലാം തിരഞ്ഞെടുപ്പിൽ ഒരു രാഹുൽ എഫക്റ്റിനു സാധ്യത കൂടുതലുണ്ട്. അതിനു ഉദാഹരണമാണ് ലോക് സഭയിലെ എൽ ഡി എഫിന്റെ തോൽവി. കാര്യപ്രസക്തമല്ലെങ്കിലും ചിലരുടെ ചിന്തകൾക്ക് മറിയിടാൻ രാഹുൽ ഗാന്ധിയുടെ പ്രകടനം ധാരാളമാണ്.
ഇനി നാലാമത് ഇടതുമുന്നണിയുടെ ഐക്യവും സ്ഥാനാർത്ഥികളും മറ്റും വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെ. എന്നാൽ പാളയത്തിൽ പട എന്ന രീതിയിൽ മുന്നണിയിലെ എൻ സി പിയിലെ തമ്മിലടി ഇതിനു തിരിച്ചെടിയായേക്കാം. മുന്നണിയിൽ തന്നെയുള്ള മറ്റു പാർട്ടികളുടെ കാര്യത്തിനും പലയിടത്തും കലഹത്തിന് തിരി വച്ച് കഴിഞ്ഞു. മികച്ച സ്ഥാനാർത്ഥികൾ അല്ലെങ്കിൽ എൽ ഡി എഫിന് ഒരുറപ്പും പറയാൻ കഴിയില്ല. അന്തിമ പട്ടിക പുറത്തു വരുന്നതോടെ ഇക്കാര്യത്തിൽ ഒരു വ്യക്തതയുണ്ടാകും.
ഇനി അഞ്ചാമത്തെ കാര്യം ബി ജെപി വോട്ടുകളും ഇടതിന്റെ തുടർഭരണത്തെ ശക്തമായി ബാധിക്കും. ബിജെപി വോട്ടുകൾ യു ഡി എഫിന് മറിഞ്ഞാൽ പല സീറ്റുകളിലും ഇടതുപക്ഷം തോൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ മിക്ക മണ്ഡലങ്ങളിലും കുറയുകയും യു ഡി എഫിലേക്ക് പോകുകയും ചെയ്തിരുന്നു. ഇത് ഒരു പക്ഷെ തിരിച്ചുമാകാം,യു ഡി എഫിൽ നിന്ന് ബിജെപിയിലേക്കും ഒഴുക്ക് കൂടാം. അക്കാര്യത്തിൽ കെ സുധാകരൻ തന്നെ കഴിഞ്ഞ ദിവസം ഒരു സൂചനയും നൽകിയിട്ടുണ്ട്. ഇതും എൽ ഡി എഫിന്റെ തുടർ ഭരണം സാധ്യമാകണമെങ്കിൽ പുലർത്തേണ്ട ജാഗ്രതകളാണ്.
ഇത് കൂടാതെ പ്രാദേശികവും വ്യക്തിപരവുമായ വരുന്ന ചെറിയ കാര്യങ്ങൾ പോലും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാം. യു ഡി എഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം,മധ്യകേരളത്തിലെ ക്രിസ്ത്ത്യൻ വോട്ടുകൾ,എൻ എസ് എസ്സിന്റെയും എസ് എൻ ഡി പിയുടെയും നിലപാടുകൾ പ്രതികൂലമായി ബാധിച്ചേക്കാം.
അതെ ഇടതുമുന്നണി കാര്യമാക്കാൻ സാധ്യതയില്ലാത്ത ചില വീക്ഷണ കോണുകൾ ആണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. എന്നുകരുതി അവസാന വാക്കുമല്ല. പെൻഷൻ,കിറ്റ്,ദുരന്ത പ്രതിരോധം,ലൈഫ്, അടിസ്ഥാന വികാസം എല്ലാം ശെരിയാണ്.എന്നാലും അവസാന ഘട്ടത്തിൽ ചെലോൽത് ശെരിയായില്ലെങ്കിൽ അതും എൽ ഡി എഫിനെ ബാധിച്ചേക്കാം എന്ന് സൂചിപ്പിച്ചു എന്ന് മാത്രം…

إرسال تعليق