ന്യൂഡൽഹി: മലയാളം ഉൾപ്പെടെ 11 പ്രദേശിക ഭാഷകളിൽ കൂടി ഇനി ബിടെക് പഠിക്കാം. പ്രദേശിക ഭാഷകളിൽ ബിടെക് പഠിക്കാൻ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസൽ അനുമതി നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചതാണ് ഇക്കാര്യം.മലയാളം, ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമീസ്, പഞ്ചാബി, ഒഡിയ ഭാഷകളിൽ ബിടെക് പഠിക്കാനാണ് അവസരം. ഇംഗ്ലീഷിനോടുള്ള ഭയംമൂലം അഭിരുചിയുള്ള നിരവധി വിദ്യാർഥികൾ ബിടെകിന് അവസരം തേടിയിരുന്നില്ല. ഇത് ഒഴിവാക്കാനാണ് പ്രാദേശിക ഭാഷകളിൽ കൂടി ബിടെക് പഠിക്കാൻ അവസരം ഒരുക്കുക.
എവിടുന്ന്
ReplyDeletePost a Comment