കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും


ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം തൃശൂര്‍ കുതിരാന്‍ തുരങ്കം ഉടന്‍ തുറക്കും. വാഹനങ്ങള്‍ കടത്തിവിടാന്‍ ആണ് ഉത്തരവ്. ഉദ്ഘാടനം പിന്നീട് നടത്തും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് പ്രഖ്യാപനം നടത്തിയത്.

സുരക്ഷാ പരിശോധന പൂര്‍ത്തിയായിരുന്നു. യാതൊരു പ്രശ്‌നങ്ങളും നിലവില്ല. ദേശീയ പാത അതോറിറ്റിയുടെ പാലക്കാട് ഓഫീസിലും കളക്ടര്‍ക്കും ഇ- മെയില്‍ വഴിയാണ് നിര്‍ദേശം നല്‍കിയത്.

കുതിരാന്‍ തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞിരുന്നു. തുരങ്കം എന്ന് തുറക്കുമെന്ന് പറയേണ്ടത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. തുരങ്കം ഉടന്‍ തുറക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രെഡിറ്റ് എടുക്കാന്‍ വേണ്ടിയല്ല ഇടപെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. മന്ത്രി രാജന്‍ അടക്കം പരിശോധിച്ചിരുന്നു. എന്‍എച്ച്എഐ ആണ് തുറക്കാന്‍ അനുമതി നല്‍കേണ്ടത്. തങ്ങള്‍ക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല. അനാവശ്യ വിവാദ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. അടുത്ത ടണലെങ്ങനെ തുറക്കുമെന്നാണ് ആലോചിക്കുന്നതെന്നും മന്ത്രി. ട്വിറ്ററിലൂടെയാണ് തുരങ്കം തുറക്കുന്ന കാര്യമറിഞ്ഞത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement