സംസ്ഥാനത്ത് ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തും, വിതരണം നാളെ മുതല്


സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ എത്തുന്ന പശ്ചാത്തലത്തിലാണ് ആശ്വാസം. കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വിവിധ മേഖല കേന്ദ്രങ്ങളിലേക്ക് എത്തുന്നത്.

നാളെ മുതലായിരിക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുക. രണ്ട് ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്‌സിനേഷന്‍ നടപടികള്‍ ഫലപ്രദമാക്കാന്‍ തദ്ദേശ, ആരോഗ്യം,റവന്യൂ പൊലീസ് വകുപ്പുകള്‍ ഇടപെടമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്‌സിന്‍ ഡോസ് തീര്‍ന്നതിനാല്‍ കഴിഞ്ഞദിവസങ്ങളില്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വാക്‌സിനേഷന്‍ നടന്നിരുന്നത്.

ശനിയാഴ്ച 1522 വാക്‌സിന്‍ കേന്ദ്രങ്ങളിലായി 453339 പേര്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അവശേഷിച്ച രണ്ട് ലക്ഷത്തിലധികം സ്‌റ്റോക്കും പിന്നീട് വിതരണം ചെയ്തിരുന്നു. ഇതോടെ സംസ്ഥാനത്തെ പലജില്ലകളിലും വാക്സിന്‍ സ്റ്റോക്ക് പൂജ്യമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കുകയായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement