രാജ്യത്തെ പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഡീസല്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് ഇന്ന് കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രോളിന്റെ ഉയര്‍ന്ന വില 104 രുപയ്ക്ക് തൊട്ട് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 102.6 രൂപയായി. കോഴിക്കോട് 102.26 രൂപയാണ് പെട്രോള്‍ വില.
ജൂലായ് മാസത്തില്‍ ഇതുവരെ ഒമ്പത് തവണയാണ് ഇന്ധന വിലയില്‍ വ്യതിയാനം ഉണ്ടായത്. ഒമ്പത് തവണ പെട്രോള്‍ വില ഉയര്‍ന്നപ്പോള്‍ ഡീസല്‍ വില ഒരു തവണ 16 പൈസ കുറച്ചു. ഇന്നത്തെ നിരക്ക് വ്യതിയാനത്തില്‍ മാറ്റം വന്നതുമില്ല.
നിലവില്‍ കേരളത്തില്‍ ഡീസല്‍ വില 97 രൂപയ്ക്ക് തൊട്ട് അടുത്താണ്. കൊച്ചിയില്‍ ഡീസല്‍ വില 94.82 രൂപയാണ്. കോഴിക്കോട് ഡീസല്‍ വില 95.03 എന്ന നിലയിലുമെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസല്‍ 96.47 രൂപയും പിന്നിട്ടു. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.
Post a Comment