തെന്നിന്ത്യൻ നായിക നടി യാഷികാ ആനന്ദിന് വാഹനാപകടം. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. നടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയായഴ്ച അർധരാത്രിയോടെയാണ് സംഭവം. സുഹൃത്തുക്കളൊപ്പം സഞ്ചരിക്കവേ കാര് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടിയെയും സുഹൃത്തുക്കളെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തു.
കവലൈ വേണ്ടാം എന്ന ചിത്രത്തിലൂടെയാണ് യാഷികാ അഭിനയരംഗത്തേക്ക് എത്തുന്നത്. ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമ വേഷങ്ങൾ അവതരിപ്പിച്ചു. ബിഗ് ബോസ് തമിഴിന്റെ സീസൺ രണ്ടിലെ മത്സരാർത്ഥി കൂടെയായിരുന്നു യാഷികാ.

إرسال تعليق