കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാമുകന്‍ വെടിവെച്ചു കൊന്നു. കൃത്വത്തിന് ശേഷം പ്രതി സ്വയം വെടിവെച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ്(24) ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ രാഖിനും കണ്ണൂര്‍ സ്വദേശിയാണ്, ഇയാള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ ആത്മഹത്യ ചെയ്തിട്ടുണ്ട്. സ്ഥലത്ത് പൊലിസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയാണ് മാനസ. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ രാഖിന്‍ മാനസയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ഇരുവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അതേസമയം രാഖിന്‍ ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല. നേരത്തെ ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളില്‍ കോളേജ് അധികൃതര്‍ രാഖിന് താക്കീത് നല്‍കിയിരുന്നു. പിന്നീട് രാഖിന്‍ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് സഹപാഠികള്‍ നല്‍കുന്ന വിവരം. സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
 

إرسال تعليق