തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി


തിരുവനന്തപുരത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട്ടിലെ ഹോളോബ്രിക്‌സ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കാക്ക അനീഷ് എന്നറിയപ്പെടുന്ന കൊല്ലപ്പെട്ട അനീഷ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്നു. വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളുടെ മൃതദേഹം കുളങ്ങരക്കോണത്ത് ഹോളോബ്രിക്‌സ് കമ്പനിയിലാണ് കണ്ടെത്തിയത്. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം അനീഷുമായി മറ്റ് ചില ഗുണ്ടകള്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇത്തരം ആളുകളെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടക്കുക.

Post a Comment

أحدث أقدم

Join Whatsapp

Advertisement