സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപന നടത്തുന്നു


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപന നടത്തുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 5ന് അർദ്ധരാത്രി തുടങ്ങി ഓഗസ്റ്റ് 9ന് അവസാനിക്കും. ഫോണുകൾ, ഇലക്ട്രോണിക്സ്, ലാപ്‌ടോപ്പുകൾ, ക്യാമറകൾ, ഫാഷൻ, സൗന്ദര്യ വസ്തുക്കൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ദൈനംദിന അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ എന്നിവ ഓഫർ വിലയ്ക്ക് വാങ്ങാം.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ആമസോൺ പേ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ ക്യാഷ്ബാക്ക് നേടാനും കഴിയും. പ്രൈം ഉപഭോക്താക്കൾക്ക് അഡ്വാന്റേജ്-ജസ്റ്റ് ഫോർ പ്രൈം പ്രോഗ്രാം പ്രയോജനപ്പെടുത്താനാകും. മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡിലൂടെ നോ കോസ്റ്റ് ഇഎംഐയും ലഭിക്കും. സാധനങ്ങൾ വാങ്ങുമ്പോൾ എക്സ്ചേഞ്ച് വഴി 13,000 രൂപ വരെ കിഴിവ് നേടാനുമാകും.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിനായി ആമസോൺ പ്രത്യേകം മൈക്രോസൈറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്. ആമസോണിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം വിവിധ വിഭാഗങ്ങളിലായി 1000 ബ്രാൻഡുകളിൽ 80 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. ആമസോണിന്റെ എക്കോ സ്പീക്കറുകൾ, ഫയർടിവി, കിൻഡിൽ റീഡർ എന്നിവയക്ക് 45 ശതമാനം വരെ ഇളവ് നൽകും. ഫയർടിവി സ്റ്റിക്ക് കേവലം 3,000 രൂപയ്ക്ക് ലഭിക്കുമെന്നാണ് ആമസോൺ അറിയിച്ചത്. ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ട് നൽകും. റെഡ്മിയുടെ എൽഇഡി ടിവി 36,999 രൂപയ്ക്ക് വിൽക്കും.

സ്മാർട് ഫോണുകൾക്ക് 40 ശതമാനം കഴിവാണ് നൽകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി 10 ശതമാനം ഇളവും ലഭിക്കും. പുറമെ എക്സ്ചേഞ്ച് ഓഫറുകളും. ഇതോടെ ചില മോഡൽ ഫോണുകൾ പകുതി വിലയ്ക്ക് ലഭിച്ചേക്കും. റെഡ്മി നോട്ട് 10എസ് 14,999 രൂപയ്ക്കാണ് വിൽക്കുക. സാംസങ് ഗാലക്സി എം32 ഹാൻഡ്സെറ്റ് 14,999 രൂപയ്ക്ക് വാങ്ങാം. ഐഫോണുകൾക്കും വൻ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement