ദീപാവലി: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം; രാത്രി 8 മുതൽ 10 വരെ മാത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതൽ 10 വരെ മാത്രം. ആഭ്യന്തര വകുപ്പിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന് നിർദേശമുണ്ട്. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.

പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതും രാസ, ശബ്ദമലിനീകരണം കുറയ്ക്കുന്നതുമായ ‘ഹരിത പടക്കങ്ങൾ’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും അറിയിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement