ശബരിമല ദർശനം; ഇത്തവണ എല്ലാവർക്കും അവസരം ലഭിക്കും



ശബരിമലദർശനം ആഗ്രഹിക്കുന്നവർക്കെല്ലാം, ഇക്കുറി അവസരം ലഭിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു. നിലയ്ക്കൽ കേന്ദ്രീകരിച്ച് സ്പോട്ട് രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ഒരുക്കും. വ്യാപാര സ്റ്റാളുകൾക്ക് പകരം ബദൽ മാർഗങ്ങൾ തേടേണ്ടെന്നാണ് നിലവിൽ ബോർഡിൻ്റെ തീരുമാനം
പ്രതിദിന കൊവിഡ് ബാധയിൽ കാര്യമായ കുറവ് വരുന്ന പക്ഷം ക്രമാനുഗതമായി ദർശനത്തിനു കൂടുതൽ പേരെ അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ദിവസം 25,000 പേർക്ക് എന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് 30,000 ആയി ഉയർത്തി. 

വെർച്വൽ ക്യൂ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. മകരവളിക്ക് അടക്കം പ്രധാന ദിവസങ്ങളിലെ ബുക്കിങ് പൂർത്തിയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്ങ് വഴി കൂടുതൽ പേർക്ക് അവസരം നൽകും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement