കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ നൂറ് കോടിയുടെ തട്ടിപ്പ്; ഇരയായത് ആയിരങ്ങൾ


കണ്ണൂർ: ക്രിപ്റ്റോ കറൻസിയുടെ  പേരിൽ കണ്ണൂരിൽ നൂറ് കോടി രൂപയുടെ തട്ടിപ്പ് . ബെംഗളൂരു ആസ്ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ നാല് പേർ അറസ്റ്റിലായി. ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മലപ്പുറം തൊട്ട് കാസർകോട് വരെയുള്ള ആളുകളെയാണ് സംഘം കബളിപ്പിച്ചത്.

നൂറ് കോടി രൂപയോളം ഇവർ തട്ടിയെടുത്താണ് പ്രാഥമിക വിവരം. ആയിരത്തിലധികം പേർ പറ്റിക്കപ്പെട്ടു. കണ്ണൂർ സിറ്റി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നാല് പേർ പിടിയിലായത്. മുഹമ്മദ് റിയാസ്, വസീം മുനവറലി, ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. 



Post a Comment

Previous Post Next Post

Join Whatsapp

Advertisement