പേരാവൂർ മടപ്പുരച്ചാലില്‍ വീട് കയറിയുള്ള അക്രമണത്തില്‍ 2 പേര്‍ക്ക് പരിക്ക്. മടപ്പുരച്ചാല്‍ സ്വദേശികളായ പാറശേരി ബാബു, കണ്ണനാല്‍ പീറ്റര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാബുവിനെ പേരാവൂര്താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു സംഭവം.ആയിരുന്നു സംഭവം. മദ്യപിച്ച് പീറ്ററിന്റെ വീട്ടിലെത്തിയ ബാബു തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പീറ്റര്‍ പറയുന്നത്. തനിച്ച് കഴിയുന്ന പീറ്ററിന്റെ വീട്ടില്‍ വ്യാജ വാറ്റ് നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബാബു തന്നെ സമീപിച്ചിരുന്നതായും ഇത് വിസമ്മതിച്ചതാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നുമാണ് പീറ്റര്‍ പറയുന്നത്. മര്‍ദ്ദനമേറ്റ പീറ്റര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാബുവിന്റെ മുണ്ടും മൊബൈല്‍ ഫോണും വാഹനവും പീറ്ററിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബാബു സഞ്ചരിച്ച ഒമ്‌നി വാന്‍ പീറ്ററിന്റെ വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന നിലയിലാണ്. എന്നാല്‍ സംഭവത്തെകുറിച്ച് ബാബുവിന്റെ പരാതി ഇങ്ങനെയാണ് വ്യാജവാറ്റ് സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാമെന്ന വ്യാജേന തന്നെ പീറ്ററിന്റെ വീട്ടിതന്നെ പീറ്ററിന്റെ വീട്ടില്‍ വിളിച്ച് വരുത്തി തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്. കേളകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment