ഛത്തീസ്ഗഢിലെ സിആര്‍പിഎഫ് ക്യമ്പില്‍ സൈനീകര്‍ തമ്മിലുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30തോടെയായിരുന്നു സംഭവം. സുക്മ ജില്ലയിലെ ക്യാമ്പിലാണ് ജവാന്മാര്‍ തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പരസ്പരം വെടിയ്ക്കുകയും ചെയ്തത്.
മരൈഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിതി ചെയ്തിരുന്ന സിആര്‍പിഎഫ് ക്യാമ്പിലാണ് ഇന്ന് പുലര്‍ച്ചയോടെ വെടിവെയ്പ്പ് ഉണ്ടായത്. രണ്ട് സൈനീകര്‍ തമ്മിലുണ്ടായ തര്‍ക്കം വഷളായതാണ് വെടിവെയ്പ്പിലേക്ക് നയിച്ചതെന്നാണ് വിവരം.
എ കെ- 47 സര്‍വ്വീസ് റൈഫില്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

Post a Comment