പുതിയതെരു ബ്ലോക്കിനെ പറ്റി പഠിക്കാൻ അഴീക്കോട് എം.എല്‍.എ കെ.വി സുമേഷ് റോഡില്‍





ഇന്ന് മൂന്നു മണി മുതൽ അഞ്ചു മണിവരെ പുതിയതെരുവിലുണ്ടാവുന്ന ബ്ലോക്കിനെ സംബന്ധിച്ച് പരിശോധിക്കാൻ കെ വി സുമേഷ് ജില്ലാ NH, PWD, സിറ്റി റോഡ്, പോലീസ്, ആർ.ടി.ഒ, ചിറക്കൽ പഞ്ചായത്ത് എന്നിവരുമായി ചേർന്ന് പരിശോധിച്ചു. ടോൾ ബൂത്ത് കളരിവാതുക്കൽ റോഡ് വൺവേയാക്കാണമെന്ന നിർദ്ദേശം യോഗം സ്വീകരിക്കുകയും, കളരിവാതുക്കൽ റോഡ് വീതി കൂട്ടി ടാർ ചെയ്യാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കാനും, മന്ന ജംഗ്ഷൻ മുതൽ പാപ്പിനിശ്ശേരി ചുങ്കം വരെ സിംഗിൾ ലൈൻ ഡിവൈഡ് ചെയ്ത് ഡിവൈഡർ സ്ഥാപിക്കാനും, സിറ്റി റോഡിന്റെ മന്ന ജംഗ്ഷൻ ടു താഴെചൊവ്വ അലൈൻമേന്റ് പെട്ടെന്ന് പൂർത്തീകരിക്കാൻ അവരോട് നിർദ്ദേശിച്ചു. PWD NH നോട് പാപ്പിനിശ്ശേരി പഴയങ്ങാടി വളപട്ടണം പാലം ജംഗ്ഷൻ സർക്കിൾ വീതി കൂട്ടി ചെയ്യാൻ ഡീറ്റൈയിൽഡ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽക്കാനും പുതിയതെരു കാട്ടാമ്പള്ളി റോഡിലെ അനധികൃത പാർക്കിംങ് കർശനമായി നിരോധിക്കാനും, മയ്യിൽ ഭാഗത്തേക്ക് പോകുന്ന ബസ്സ് ഓണേഴ്സിന്റെയും സംഘടനകളുടെയും വ്യാപാരികളുടെയും യോഗം പഞ്ചായത്ത വിളിക്കാനും നിർദ്ദേശിച്ചു.

ഘട്ടം ഘട്ടമായി ഈ നിർദ്ദേശങ്ങൾ പൂർത്തീകരിച്ചാൽ പുതിയതെരു വളപട്ടണം പാലം ഭാഗത്തേ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമുണാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്. നിരന്തരമായ ഇടപെടൽ തുടരും.

Post a Comment

أحدث أقدم

Join Whatsapp

Advertisement