മാതൃകാ ഡ്രൈവർമാരെ കണ്ടെത്തി റാഫ് ആദരിക്കുന്നു



കണ്ണൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തുടർച്ചയായി പത്തു വർഷമെങ്കിലും അപകടങ്ങളൊന്നുമുണ്ടാക്കാത്ത മാതൃകാ ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കുന്നു. അപേക്ഷകർ ബന്ധപ്പെടേണ്ട ഫോൺ നമ്പറോടു കൂടിയ പൂർണ്ണമായ മേൽവിലാസം, വാട്സാപ് നമ്പർ, ബയോഡേറ്റ,ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി, ഒരു പാസ്പോർട്ട് ഫോട്ടോ, ജനപ്രതിനിധികൾ (എംപി, എം എൽ എ, മേയർ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട്, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡണ്ടുമാർ), പോലീസ്‌ - മോട്ടോർ വാഹന ഉദ്യാഗസ്ഥർ എന്നിവരിൽ ആരുടെയെങ്കിലും ഒരാളുടെ ശുപാർശ കത്തോടുകൂടി സാധാരണ പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കേണ്ടത്. ടൂവീലർ ഒഴികെയുള്ള സർക്കാർ തല ഡ്രൈവർമാരടക്കമുള്ളവർക്ക് അപേക്ഷിക്കാം. മുൻ കാലങ്ങളിൽ ലഭിച്ചിട്ടുള്ള ആദരവുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുള്ളവർ അതിന്റെ ഫോട്ടോ കോപ്പികൾ വക്കണം. വിവിധ ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കുന്നവരെ മന്ത്രിമാരുടെയും മോട്ടോർ വാഹന - പോലീസ് മേധാവികളുടെയും സാന്നിധ്യത്തിൽ സംസ്ഥാനതല ഡ്രൈവേഴ്സ് മീറ്റ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകളും മറ്റു ഉപഹാരങ്ങളും നല്കി ആദരിക്കും. താൽപര്യമുള്ളവർ 2021 നവംബർ 30ന് അകമായി അപേക്ഷകൾ സാധാരണ തപാലിൽ താഴെ പറയുന്ന വിലാസത്തിൽ അയക്കുക.
കെഎം.അബ്ദു,
റാഫ് സംസ്ഥാന പ്രസിഡണ്ട്,
പോസ്റ്റ്. വേങ്ങര- 676304
മലപ്പുറം ജില്ല
(ഫോൺ:9447581184,
'                  9961101112

Post a Comment

أحدث أقدم

Join Whatsapp

Advertisement