പാട്യം സ്വദേശി അഖിലേഷ് (26) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം ബെംഗളൂരില്‍ വെച്ച് മരണപ്പെട്ടത്. പാട്യം പാർവതി നിലയത്തിൽ പുരുഷോത്തമൻ്റെയും ചിത്രയുടെയും മകനാണ് അഖിലേഷ്.
ഹെന്നൂർ ക്രോസിൽ സ്വകാര്യ കമ്പനിയില്‍
ജോലി ചെയ്യുന്ന അഖിലേഷ് യശ്വന്തപുരം മത്തികരയിലെ ജെ പി. പാർക്കിനടുത്ത് അമ്മാവൻ രാജേഷിനൊപ്പമാണ് താമസിച്ചിരുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ
ശക്തമായ നെഞ്ചുവേദനയെ തുടർന്ന് ബാത്റൂമിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ
ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
إرسال تعليق