പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ടോസ് കിട്ടി . ഏറെ നാളുകള്‍ക്കു ശേഷം ടോസിലെ ഭാഗ്യം ഇന്നു കോഹ്ലിയെ തുണച്ചു. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ കോഹ്ലി സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയച്ചു.
ടൂര്‍ണമെന്റില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് സ്‌കോട്ട്‌ലന്‍ഡ് വെല്ലുവിളിയാകുമോയെന്നു കണ്ടറിയണം. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്ട്‌ലന്‍ഡിനെ ദുബായിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ഏതാനും ഓവറുകള്‍ക്കുള്ളില്‍ വിജയം കണ്ടെത്താനാകും ഇന്ത്യ ശ്രമിക്കുക.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്‍ വിക്കറ്റായതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദൂല്‍ താക്കൂര്‍ പുറത്തുപോയപ്പോള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തി. സ്‌കോട്ടിഷ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.
നെറ്റ് റണ്‍റേറ്റിലും കണ്ണുള്ളതിനാല്‍ അതിവേഗ സ്‌കോറിംഗ് തന്നെ ഇന്നും ഇന്ത്യ ലക്ഷ്യമിടും. എന്നാല്‍ സ്പിന്നര്‍ മാര്‍ക്ക് വാറ്റ് ഇന്ത്യക്ക് തലവേദനയാകുമോയെന്നാണ് ആശങ്ക. ഡെത്ത് ഓവറുകളില്‍ അടക്കം പന്തെറിഞ്ഞിട്ടും ശരാശരി 6 റണ്‍സില്‍ താഴെ ഇക്കോണമി സൂക്ഷിക്കുന്ന താരമാണ് വാട്ട്. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരു ടീമകളും നേര്‍ക്കുനേര്‍ വരുന്നത്. 2007-ലെ പ്രഥമ ലോകകപ്പിായിരുന്നു ഇതിനു മുമ്പ് ഒരു ഇന്ത്യ-സ്‌കോട്ട്‌ലന്‍ഡ് മത്സരം. പക്ഷേ അന്നു മത്സരം മഴകാരണം ഉപേക്ഷിക്കുകയായിരുന്നു.
إرسال تعليق