സ്വകാര്യ കോളേജില്‍ റാഗിംഗ്; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍


കണ്ണൂരില്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. നെഹര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അന്‍ഷാദിനെയാണ് ഒരുകുട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സംഭവത്തില്‍ ആന്റി റാഗിങ്ങ് കമ്മിറ്റി ചേര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

ശുചിമുറിയില്‍ കൊണ്ടുപോയിട്ടായിരുന്നു മര്‍ദനം. അതില്‍ വിദ്യാര്‍ത്ഥിയുടെ ബോധം പോയി. തലക്കും ചെവിയുടെ പിറകിലും ഉള്‍പ്പെടെയാണ് അടി കിട്ടിയതെന്ന് അന്‍ഷാദ് പറയുന്നു. ചില വിദ്യാര്‍ത്ഥികളുമായി സംസാരിക്കരുത്, പണം വേണം, പറയുന്നത് അനുസരിക്കണം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മര്‍ദനം.


പണത്തിനായി തന്റെ പോക്കറ്റ് തപ്പിയതിന് പുറമേ ഫോണ്‍ പിടിച്ചുവാങ്ങി അക്കൗണ്ടിലെ ബാലന്‍സ് പരിശോധിച്ചുവെന്നും വിദ്യാര്‍ത്ഥി വിശദീകരിച്ചു. ക്യാമ്പസില്‍ സിസിടിവി ക്യാമറയുള്ളതിനാലാണ് ശുചിമുറിയില്‍ എത്തി മര്‍ദിച്ചത്.

പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement