പാചക വാതക വില വർധനവിന് പിന്നാലെ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ


കണ്ണൂർ: പാചക വാതക വില വർധനവിന് പിന്നാലെ ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാനൊരുങ്ങി ഹോട്ടലുടമകൾ.ഭക്ഷണത്തിന് വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്നാണ് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും, കേന്ദ്ര പെട്രോളിയം മന്ത്രിക്കും ഹോട്ടലുടമകളുടെ സംഘടന കത്തയച്ചു

ഇന്ധന വില വർദ്ധനവിൽ

വലഞ്ഞിരിക്കുന്ന സാധാരണക്കാർക്കിടയിലാണ് കഴിഞ്ഞ ദിവസം പാചക വാതകത്തിന്റെ വിലയിൽ 260 രൂപ ഒറ്റയടിയ്ക്ക വർദ്ധിപ്പിച്ചു എന്ന വാർത്തയും കടന്നു വന്നത്. ഇതിന് പിന്നാലെയാണ് ഹോട്ടൽ ഭക്ഷണത്തിന് വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ ആലോചിക്കുന്നത്.

നിലവിലെ നിരക്കിൽ ഭക്ഷണം

വിളമ്പിയാൽ കട പൂട്ടേണ്ടിവരുമെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇന്ധന , പാചക വില കൂടുന്നതിന് പിന്നാലെ പച്ചക്കറിക്കും കോഴി ഇറച്ചിക്കുമൊക്കെ വില കൂടുകയാണ്

Post a Comment

أحدث أقدم

Join Whatsapp

Advertisement