കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി. തമിഴ്നാട് ധർമ്മപുരിക്ക് സമീപം ആണ് അപകടം. ആളപായം ഇല്ല.
മൂന്ന് ബോഗികൾ ആണ് പാളം തെറ്റിയത്.രണ്ട് എസി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളിൽ തട്ടി ആണ് അപകടം ഉണ്ടായത്.വേഗത കുറവ് ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
إرسال تعليق