കനത്ത മഴ: തമിഴ്നാട്ടിലെ ഒരു വർഷം പഴക്കമുള്ള ചെക്ക് ഡാം തകർന്നു


കനത്ത മഴയില്‍ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയില്‍ ചെക്ക് ഡാം തകര്‍ന്നു. എനാത്തിമംഗലത്തിനും തലവനൂരിനും ഇടയില്‍ നിര്‍മ്മിച്ച ചെക്ക് ഡാമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. ഈഡാമിന്റെ മറ്റൊരു ഭാഗം കഴിഞ്ഞ ജനുവരിയിലും തകര്‍ന്നുവീണിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഉല്‍ഘാടനം കഴിഞ്ഞ ഡാം നിര്‍മാണത്തിലെ അപാകതകള്‍ മൂലമാണ് തകര്‍ന്നതെന്നാണ് ആരോപണം. അണ്ണാഡിഎം.കെ സര്‍ക്കാരിന്റെ കാലത്താണ് 25 കോടി മുടക്കി ചെക്ക് ഡാം പണിതത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement