മണ്ണെണ്ണ: കേരളം ഈ വർഷം വില കൂട്ടില്ല


സംസ്ഥാനത്ത്‌ ഡിസംബർ വരെ 47 രൂപയ്‌ക്ക്‌ മണ്ണെണ്ണ വിൽക്കുന്നത്‌ പരിഗണിക്കുകയാണെന്ന്‌ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ലിറ്റർ മണ്ണെണ്ണയ്‌ക്ക്‌ എട്ട്‌ രൂപ കൂട്ടിയതിനാൽ വില 55 രൂപയാകും. എന്നാൽ, ഡിസംബർ വരെ മണ്ണെണ്ണ സ്‌റ്റോക്കുള്ളതിനാൽ പഴയ വിലയെ  ഈടാക്കൂ.


ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണ്‌ ഇപ്പോഴത്തേത്‌.  ഒന്നര വർഷം കൊണ്ട് മണ്ണെണ്ണയുടെ വില ഇരട്ടിയാക്കി. എന്നാൽ കാർഡുകളുടെ എണ്ണത്തിനനുസരിച്ച്‌ വിഹിതം വർധിപ്പിക്കുന്നില്ല.  കൂടുതൽ മണ്ണെണ്ണ വേണമെന്ന്‌ കേന്ദ്രത്തോട്‌ പല പ്രാവശ്യം ആവശ്യപ്പെട്ടു.  മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നോൺ സബ്സിഡി ഇനത്തിൽ 12000 കി. ലി അനുവദിക്കണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി എസ് സുപാലിന്റെ ഉപക്ഷേപത്തിന്‌  മന്ത്രി മറുപടി നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement