കണ്ണപുരം:വോളിബോളിൽ രണ്ടുതവണ(1958,1962) ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മുൻ ഇന്ത്യൻ
നായകനും പരിശീലകനും 2015ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയായ ടി പി പത്മനാഭൻ നായരെ സ്പോർട്സ് ഫോറം കണ്ണൂർ ആദരിച്ചു അദ്ദേഹത്തിന്റെ കണ്ണപുരം ചുണ്ടയിലുള്ള വസതിയിൽ വച്ചാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത് സംസ്ഥാന വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി വി പവിത്രൻ ഉദ്ഘാടനം ചെയ്തു മുൻ ഇന്ത്യൻ ഫുട്‍ബോൾ നായകൻ കെ വി ധനേഷ് അധ്യക്ഷനായി. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ മനോജ്, വിവിധ കായിക രംഗങ്ങളിൽ ഇന്ത്യയെ പ്രധിനിധീകരിച്ച അന്തരാഷ്ട്ര താരങ്ങളായ പി വി സുനിൽ കുമാർ, എം ടി അശോകൻ, വിൻസി ജോർജ്, എ വി ശിവദാസൻ, എം എ നവീൻ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി പി പി കൃഷ്‌ണൻ, വോളിബോൾ കോച്ച് ഇ കെ രഞ്ജൻ,ഡി ദേവരാജ് എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര വോളിബോൾ റഫറി ടി വി അരുണാചലം സ്വാഗതം പറഞ്ഞു ടി പി പത്നാഭൻ നായർ മറുപടി പ്രസംഗം നടത്തി ചടങ്ങിൽ വച് മുൻ കായിക താരങ്ങൾക്കുള്ള സ്പോർട്സ് ഫോറം കണ്ണൂരിന്റെ ആദരവ് ടി പി പത്നാഭൻ നായർ നിർവ്വഹിച്ചു.

إرسال تعليق