കണ്ണൂർ ജില്ലയിൽ 06/02/2022 ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സ്‌റ്റൈലോ കോർണർ, പുതിയതെരു ടൗൺ, പുതിയതെരു മുച്ചിലോട്ട് കാവ്, ധനരാജ് തിയ്യറ്റർ പരിസരം, ഹൈവേ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും കീരിയാട് സിമന്റ് ഗോഡൗൺ, ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗം എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 2.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയ ബസ്സ്റ്റാന്റ് പരിസരം, സ്റ്റേഡിയം, എസ്പിസിഎ, പാമ്പൻ മാധവൻ റോഡ്, ഫാത്തിമ ഹോസ്പിറ്റൽ, മഹാത്മാ മന്ദിരം, സബ് ജയിൽ, സുഭാഷ് റോഡ്, ഹരിശ്ചന്ദ്ര, റോസസ്, ഒണ്ടേൻപറമ്പ്, ജവഹർ, എസ്എൻ നഴ്‌സറി, മടിയൻ മുക്ക്, ഭജനകോവിൽ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഒണ്ടേൻ റോഡ്, ആറാട്ട് റോഡ്, മൂന്നാം പീടിക എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ആറ് ഞായർ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഹൈ ടച്ചിംഗ് വർക്ക് ഉള്ളതിനാൽ ജനശക്തി ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ആറ് ഞായറാഴ്ച രാവിലെ എട്ട് മുതൽ രാത്രി 10 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement