വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 17 റൺസിനാണ് ഇന്ത്യ മൂന്നാം ടി-20യിൽ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 61 റൺസെടുത്ത് പുറത്തായ നിക്കോളാസ് പൂരാൻ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഹർഷൽ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ടി-20 പരമ്പര 3-0നു തൂത്തുവാരി. ഇതോടെ ടി-20 റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി
إرسال تعليق