പൊന്ന്യത്ത് അങ്കം കുറിക്കുന്നു ഫെബ്രുവരി 21 മുതൽ 27 വരെ


പൊന്ന്യത്ത് അങ്കം കുറിക്കുന്നു.

തച്ചോളി ഓതേനന്റെ ഹൃദയരക്തം വീണ് ചുവന്ന പൊന്ന്യം ഏഴരകണ്ടം വയലിൽ പൊന്ന്യത്തങ്കത്തിനു കളരിവിളക്ക് തെളിയുന്നു.

കേരള ഫോക് ലോർ അക്കാദമിയുടേയും,
പാട്യം ഗോപാലൻ സ്മാരക ക്ലബ്ബ് പൊന്ന്യം- പുല്ല്യോടിയുടേയും സംയുക്താഭിമുഖ്യത്തിലാണ് ഫെബ്രുവരി 21 മുതൽ 27 വരെ പൊന്ന്യത്തങ്കം പൊന്ന്യം ഏഴരക്കണ്ടത്തിൽ സംഘടിപ്പിക്കുന്നത്. വിദേശികൾ ഉൾപ്പെടെ നിരവധി പേർ അങ്കത്തിനു മാറ്റ് കൂട്ടാൻ കാഴ്ചക്കാരായി പൊന്ന്യത്തേക്ക് ഒഴുകിയെത്തും.

മൂന്ന് നൂറ്റാണ്ട് മുന്നേ കതിരൂർ ഗുരിക്കളും തച്ചോളി ഓതേനനും തമ്മിൽ ഏഴരകണ്ടം വയലിൽ വെച്ചു അങ്കം വെട്ടുകയും കതിരൂർ ഗുരിക്കുളെ ഓതേനൻ വധിക്കുകയുമാണുണ്ടായത്. തന്റെ മറന്നു വെച്ച ആയുധം തിരികെയെടുക്കാൻ വന്ന ഓതേനനെ മായിൻ പക്കി ഒളിഞ്ഞിരുന്നു കൊലപെടുത്തുകയും ചെയ്തു.
ഓതേനന്റെയും വീരമൃത്യു വരിച്ച കതിരൂർ ഗുരിക്കളുടെയും ഓർമ്മയിലാണ് പൊന്ന്യത്ത് അങ്കം അരങ്ങേറുന്നത്.


Post a Comment

أحدث أقدم

Join Whatsapp

Advertisement