കേരള സര്‍വ്വകലാശാല കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍വിജയം. തെരഞ്ഞെടുപ്പ് നടന്ന 32 കോളെജുകളില്‍ 30 ഇടങ്ങളിലും എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചു. മറ്റ് രണ്ടിടങ്ങളിലാണ് കെഎസ്‌യു വിജയിച്ചത്.
ഗവ. വിമന്‍സ് കോളെജ്, ഗവ. ആര്‍ട്‌സ് കോളെജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. പാങ്ങോട് മന്നാനിയ കോളെജ്, തോന്നയ്ക്കല്‍ എജെ കോളെജ് എന്നിവിടങ്ങളിലായിരുന്നു കെഎസ്‌യു വിജയം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.
കൊല്ലം ജില്ലയിലെ ആകെ 18 സീറ്റില്‍ 17 കോളെജിലും എസ്എഫ്‌ഐയാണ് യൂണിയനിലേക്ക് വിജയിച്ചത്. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് നടന്ന 9 ഇടത്തും പത്തനംതിട്ടയില്‍ രണ്ടിടത്തും എസ്എഫ്‌ഐ വിജയിച്ചു.

إرسال تعليق