കാമുകന്റെ ഭാര്യയേയും നാലു കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ 32 കാരി അറസ്റ്റില്‍



കാമുകന്റെ ഭാര്യയേയും നാലു കുട്ടികളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ 32 കാരി അറസ്റ്റില്‍. മണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ സാഗറില്‍ ലക്ഷ്മി (30), മക്കളായ രാജ് (10), കോമള (എട്ട്), കുനാല്‍ (അഞ്ച്), മരുമകന്‍ ഗോവിന്ദ (13 ) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മൈസൂരു സ്വദേശി ലക്ഷ്മിയാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ബന്ധു കൂടിയാണ് അറസ്റ്റിലായ പ്രതി.

പ്രതിക്ക് ലക്ഷ്മിയുടെ ഭര്‍ത്താവ് ഗംഗാറാമുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്ലാസ്റ്റിക് വ്യാപാരിയായ ഗംഗാറാം പ്രതിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
കൊലപാതകങ്ങള്‍ക്കുപിന്നില്‍ ഗംഗാറാമാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ സംഭവ സമയത്ത് ഇയാള്‍ ഹൈദരാബാദിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പിന്നീട് ഗംഗാറാമും പ്രതി ലക്ഷ്മിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു. രാത്രി ഇരുചക്ര വാഹനത്തിലെത്തിയിരുന്നുവെന്ന കണ്ടെത്തിയ കാര്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

കവര്‍ച്ചക്കിടയില്‍ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നിരുന്നു. കുട്ടികള്‍ കൂടി കൊല്ലപ്പെട്ടതാണ് വ്യക്തിവൈരാഗ്യമുണ്ടോ എന്ന സംശയത്തിലേക്ക് നീങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement