ഗ്രാമിന് വില 3500 രൂപ; കൊച്ചിയിൽ എം.ഡി.എം.എയുമായി യുവതി അടക്കം അഞ്ചുപേർ പിടിയിൽ


കൊച്ചി: 20 ഗ്രാം എം.ഡി.എം. എ.യുമായി യുവതിയുൾപ്പെട്ട സംഘം കളമശ്ശേരിയിൽ പോലീസിന്റെ പിടിയിലായി. മലപ്പുറം പുറങ്ങ് സ്വദേശി അന്തിക്കാട്ടിൽ വീട്ടിൽ മുസമിൽ (22), കൊല്ലം അയലറ യേരൂർ സ്വദേശി സൗപർണിക വീട്ടിൽ സനുരാജ് (24), കോതമംഗലം വടാട്ടുപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ അനന്തു എസ്. നായർ (23), വൈത്തിരി സ്വദേശി ഇലയടത്തുവീട്ടിൽ അഭിഷേക് (22), ഇടപ്പള്ളി പോണേക്കര റൈ-റാസ് അപ്പാർട്ട്മെന്റിൽ വൈഷ്ണവി സുരേഷ് (24) എന്നിവരാണ് അറസ്റ്റിലായത്.

സനുരാജാണ് ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. കൊണ്ടുവന്നത്. കളമശ്ശേരി മൂലേപ്പാടത്ത് കോളേജ് വിദ്യാർഥികളെന്ന വ്യാജേന താമസിച്ച് സനുരാജും മുസമ്മിലും ചേർന്നാണ് വില്പന നടത്തിയത്.

മറ്റ് പ്രതികൾ ലഹരി ഉപയോഗിക്കാൻ വന്നവരാണ്. കളമശ്ശേരിയിലെ വിദ്യാർഥികൾക്കിടയിൽ ഗ്രാമിന് 3,500 രൂപ നിരക്കിലാണിത് വിറ്റിരുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement