സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണ വില കൂടി


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് രണ്ടാം തവണയും വർധിപ്പിച്ചു. വലിയ വർധനവാണ് റഷ്യ യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലാണ് കൂടിയത്

ഒരു പവന് 36800 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 37480 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില. ഒരു പവൻ സ്വർണത്തിന് വിലയിൽ 680 രൂപയുടെ വർദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. ഇപ്പോൾ 320 രൂപ കൂടി ഒരു പവൻ സ്വർണ വില വർധിച്ചു. റഷ്യ യുക്രൈന് എതിരെ യുദ്ധം പ്രഖ്യാപിച്ചതാണ് അന്താരാഷ്ട്രതലത്തിൽ ഇനിയും സ്വർണത്തിന് വില വർധിക്കാൻ സാഹചര്യമൊരുക്കുന്നത് എന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement