രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്നാരോപിച്ച് 54 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി കേന്ദ്രസർക്കാർ. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവൽ സ്‌പേസ് ലൈറ്റ് എന്നിവ ഉൾപ്പെടയാണ് നിരോധിക്കുന്നത് .ദേശവിരുദ്ധതയും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന 20 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. കശ്മീര്‍ വിഷയം, ഇന്ത്യന്‍ സെെന്യം, രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍, രാമക്ഷേത്രം, ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്ത് എന്നീ വിഷയങ്ങളില്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ പ്രചരിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
2020 മെയ് മാസത്തിൽ ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന് ശേഷം ഏകദേശം 300 ഓളം ആപ്പുകളും ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരുന്നു. ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രം ആദ്യഘട്ടിൽ നിരോധനം പ്രഖ്യാപിച്ചത്. ജനപ്രീയ ഗയിം PUBG ഉൾപ്പെടെയുള്ള 118 ആപ്ലിക്കേഷനുകൾ 2020 സെപ്റ്റംബർ 3-ന് നിരോധിച്ചപ്പോൾ, ടിക് ടോക്, ഷെയർഇറ്റ്, വി ചാറ്റ്, ഹലോ, ലൈക്ക്, യുസി ന്യൂസ് തുടങ്ങി 59 ആപ്പുകൾ രണ്ട് മാസത്തിന് ശേഷമാണ് റദ്ദാക്കിയത്.

Post a Comment