സര്‍ക്കാരിന് ആശ്വാസം; സില്‍വര്‍ലൈന്‍ സര്‍വ്വേ തടഞ്ഞ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി


സില്‍വര്‍ലൈന്‍ സര്‍വ്വേ തടഞ്ഞ ഉത്തരവ് റദ്ദാക്കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് റദ്ദാക്കിയത്. ചീഫ്ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഉത്തരവ്. ഇതോടെ സര്‍വ്വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോവാം.

ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെക്കണം എന്ന ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് ഡിവിഷന്‍ ബെഞ്ച് വാദത്തിനിടെ വാക്കാല്‍ ചോദിച്ചിരുന്നു. ഡി.പി.ആര്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം എന്ന സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാർ വ്യക്തമാക്കി. ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി പഠിച്ച ശേഷം അപ്പീല്‍ പോകാനാണ് തീരുമാനം.  

Post a Comment

Previous Post Next Post

Join Whatsapp

Advertisement