പേരാവൂർ: കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസ് പ്രചാരണസമിതിക്കുവേണ്ടി പേരാവൂർ ലോക്കൽ കമ്മിറ്റി ഓഫീസൊരുക്കിയത് കെ-റെയിൽ മാതൃകയിൽ. പുതിയ ബസ് സ്റ്റാൻഡിനു സമീപത്താണ് ഓഫീസ് നിർമിച്ചത്.
ഓഫീസിനകത്ത് ഒരേസമയം ഇരുപതോളമാളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കെ-റെയിലിന്റെ റൂട്ട് മാപ്പും സമീപത്തെ ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലോക്കൽ സെക്രട്ടറി കെ.എ.രജീഷിന്റെ നേതൃത്വത്തിൽ ശ്രീകുമാർ, നിഖിലേഷ്, കെ.സി.ഷംസുദ്ദീൻ തുടങ്ങിയ പാർട്ടിപ്രവർത്തകരാണ് ഓഫീസ് നിർമിച്ചത്.
പ്രചാരണസമിതി ഓഫീസ് ഉദ്ഘാടനം ഏരിയാ സെക്രട്ടറി അഡ്വ. എം.രാജൻ നിർവഹിച്ചു. കെ.എ.രജീഷ് അധ്യക്ഷത വഹിച്ചു. കെ.സി.ഷംസുദ്ദീൻ, വി.ബാബു, കെ.പ്രഭാകരൻ, എം.ഷൈലജ തുടങ്ങിയവർ സംസാരിച്ചു.

إرسال تعليق