ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; സഞ്ജു ഇന്ന് കളിക്കും


ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മുഴുവന്‍ സമയ ക്യാപ്റ്റനായതിനു ശേഷം നയിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച രോഹിത് റെക്കോര്‍ഡ് തുടരാനുള്ള ശ്രമത്തിലാണ്. പല മുതിര്‍ന്ന താരങ്ങളും ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കിലും മികച്ച യുവതാരങ്ങള്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും രാജ്യാന്തര മത്സരങ്ങളില്‍ ആ മികവ് പുലര്‍ത്താന്‍ കഴിയാത്ത മലയാളി താരത്തിന്റെ കരിയറില്‍ ഏറെ സുപ്രധാനമായ പരമ്പരയാണ് ഇത്. താരത്തെ പ്രകീര്‍ത്തിച്ച് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ താരത്തെ പരിഗണിക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. അതുകൊണ്ട് തന്നെ സഞ്ജു മൂന്ന് മത്സരങ്ങളും കളിച്ചേക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement