മലയാളത്തില്‍ നാളെ മൂന്ന് ഒടിടി റിലീസുകള്‍. ഡയറക്റ്റ് റിലീസുകളല്ല, മറിച്ച് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളാണ് വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വെള്ളിയാഴ്ച പ്രേക്ഷകരിലേക്ക് എത്തുന്നത്. ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ അജഗജാന്തരം , നവാഗതനായ ചിദംബരം സംവിധാനം ചെയ്ത ജാന്‍.എ.മന്‍ , ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത ക്യാംപസ് ചിത്രം കുഞ്ഞെല്‍ദോ എന്നിവയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നാളെ എത്തുക.
ഇതില്‍ അജഗജാന്തരം സോണി ലിവിലും ജാന്‍.എ.മന്‍ സണ്‍ നെക്സ്റ്റിലും കുഞ്ഞെല്‍ദോ സീ5ലുമാണ് എത്തുക. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23ന് തിയറ്ററുകളില്‍ എത്തിയ അജഗജാന്തരം മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ്. 25 ദിവസം 25 കോടിയായിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രത്തിന്‍റെ രചന കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരുടേതാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുമുണ്ട്. നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പില്‍ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെ നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരെ ആവേശപ്പെടുത്തുന്ന തരത്തില്‍ ടിനു ആവിഷ്‍കരിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സാബുമോന്‍ അബ്‍ദുസമദ്, സുധി കോപ്പ, ലുക്മാന്‍ അവറാന്‍, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി, ബിട്ടോ ഡേവിസ്, വിജിലേഷ് കരയാട്, സിനോജ് വര്‍ഗീസ്, ശ്രീ രഞ്ജിനി, ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം നടയ്ക്കല്‍ ഉണ്ണികൃഷ്‍ണന്‍ എന്ന ആനയും ശ്രദ്ധേയ സാന്നിധ്യമായി ചിത്രത്തിലുണ്ട്.

Post a Comment