കണ്ണൂർ ടൗണിൽ വിദേശ മദ്യം പിടികൂടി




കണ്ണൂര്‍: കണ്ണൂര്‍ ടൌണില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന വിദേശ മദ്യം പോലീസ് പിടികൂടി. കണ്ണൂര്‍ പഴയ ബസ്സ്സ്റ്റാന്‍റ് പരിസരത്ത് നിന്നാണ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് KL 58 AB 1120 നമ്പര്‍ ഓട്ടോ റിക്ഷയില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 55 കുപ്പി വിദേശ മദ്യം പിടികൂടിയത്. ഓട്ടോ റിക്ഷയില്‍ ചാക്കിലും ബാഗിലുമായി സൂക്ഷിച്ച നിലയില്‍ ആയിരുന്നു മദ്യ കുപ്പികള്‍. 1) ജിതേഷ് സി കെ, വ:44/12, പാറക്കെട്ടില്‍ വീട്, ഉളിയില്‍, ആവിലാട്, ചാവശ്ശേരി (പി ഓ), 2) ഹര്‍ഷാദ് കെ എസ്, വ:32/22, മാസ്റ്റര്‍ മെന്‍ഷന്‍ ഹൌസ്, എസ് എസ് റോഡ്, ചിറക്കര, തലശ്ശേരി, എന്നിവരെയാണ് കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പോലീസ് സംഘം പിടികൂടിയത്. ഓട്ടോ റിക്ഷയില്‍ കൊണ്ടുവന്നു ആവശ്യക്കാര്‍ക്ക് ഒഴിച്ച് കൊടുക്കുന്നതിനുള്ള ഗ്ലാസ്സുകള്‍, വില്‍പ്പന നടത്തിയ വകയില്‍ ലഭിച്ച പണം എന്നിവ പരിശോധനയില്‍ പ്രതികളില്‍ നിന്നും കണ്ടെത്തി. SI ഉണ്ണികൃഷണന്‍, ASI പ്രമോദ്, SCPO രാമചന്ദ്രന്‍, ബാലകൃഷ്ണന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


Post a Comment

أحدث أقدم

Join Whatsapp

Advertisement