ഓപ്പറേഷന്‍ ഗംഗ; ഹംഗറിയില്‍ നിന്ന് മൂന്നാം വിമാനം ഡല്‍ഹിയിലേക്ക്



 ഒഴിപ്പിക്കല്‍ ദൗത്യത്തിലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാരാണ് ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തിയത് 58 മലയാളി വിദ്യാര്‍ത്ഥികളാണ്.


യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന്‍ പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. റൊമാനിയന്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗേജുകളുമെടുത്ത് നടക്കേണ്ടിവന്നത്. ഇന്ത്യന്‍ എംബസി നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന്‍ അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.

രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡല്‍ഹിയിലും തിരിച്ചെത്തുന്നവര്‍ക്ക് സഹായത്തിനായി നോര്‍ക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവര്‍ക്ക് 7907695568 എന്ന നമ്പറിലും ഡല്‍ഹിയിലുള്ളവര്‍ക്ക് 7289940944 എന്ന നമ്പറിലും ബന്ധപ്പെടാം.

ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും നടപടികള്‍ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.





Post a Comment

أحدث أقدم

Join Whatsapp

Advertisement