സിപിഐ എം പാർടി കോൺഗ്രസ്‌ കലാ–-സാഹിത്യ മത്സരത്തിലേക്ക്‌ സൃഷ്ടികൾ ക്ഷണിച്ചു



കണ്ണൂർ - സിപിഐ എം 23–-ാം പാർടി കോൺഗ്രസ്സിന്റെ ഭാഗമായി സ്വാഗതസംഘം അന്താരാഷ്‌ട്ര ക്വിസ്‌ മത്സരം സംഘടിപ്പിക്കും. ‘ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നൂറുവർഷം’ എന്ന വിഷയത്തെ അധികരിച്ച്‌ ലോകമെങ്ങുമുള്ള മലയാളികൾക്ക് പങ്കെടുക്കാവുന്ന രീതിയിലായിരിക്കും മത്സരം ഒരുക്കുക.
ചിത്രച്ചുമർ, തെരുവുനാടകം, വിപ്ലവഗാനം, ലേഖനം, കവിത, ചെറുകഥ, കാർട്ടൂൺ രചന, ചിത്രരചന, ഷോർട്ട്‌ ഫിലിം, ഫോട്ടോഗ്രാഫി, ഡിജിറ്റൽ പെയിന്റിങ് എന്നിങ്ങനെ മറ്റു വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാനും കലാ–-സാഹിത്യമത്സര സബ്‌കമ്മിറ്റി തീരുമാനിച്ചു. സമകാല ഇന്ത്യ നേ രിടുന്ന വർഗിയത, മതനിരപേക്ഷമൂല്യങ്ങൾ, മാനവികത, ശാസ്ത്രബോധം, കേരളത്തിന്റെ സാമൂഹ്യപുരോഗതിയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്ക്, ജനപക്ഷവികസനം എന്നീ ആശയങ്ങൾ പ്രതിഫലി ക്കുന്നതായിരിക്കും കലാസാഹിത്യ സൃഷ്ടികൾ.  
സാഹിത്യരചനകൾ എ4 വലുപ്പത്തിൽ ഡിടിപി ചെയ്‌ത്‌ പിഡിഎഫ് ഫോർമാറ്റിലാക്കി ഇ മെയിലായാണ് അയക്കേണ്ടത്. 
ചിത്രരചനയ്‌ക്ക് ഡിജിറ്റൽ ഒഴികെ ഏത് മാധ്യമവും ഉപയോഗിക്കാം. എ3 വലുപ്പമാണ് വേണ്ടത്. പ്രാഥമികമായി ഫോട്ടോ ഇമേജുകളാണ് നൽകേണ്ടത്. ഷോർട്ട്‌ ലിസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ ഒറിജിനൽ ആവ ശ്യപ്പെടുന്ന മുറക്ക് നൽകണം. 
തെരുവുനാടകം 30 മിനിറ്റ് അവതരണ സമയത്തിൽ ഒതുങ്ങുന്നതാകണം. ചെറുകഥയും ലേഖനവും പരമാവധി അഞ്ചു പേജ്. കവിത പരമാവധി 40 വരികൾ. ഷോർട്ട്‌ ഫിലിം അഞ്ചു മിനിറ്റിൽ കുറവായിരിക്കണം. 
സൃഷ്ടികൾ ഇ മെയിൽ/ ഗൂഗിൾ ഡ്രൈവ് ആയാണ് നൽകേണ്ടത്.പങ്കെടുക്കുന്ന ആളുടെ പേര്, വിലാസം, ഫോൺ നമ്പർ, ജനന തീയതി എന്നിവ ഇ മെയിലിൽ പ്രത്യകമായി രേഖപ്പെടുത്തണം. എൻട്രികൾ ലഭിക്കേണ്ട അവസാന ദിവസം 2022 മാർച്ച് 10. അയക്കേണ്ട ഇമെയിൽ: cpim23contest@gmail.com. വിശദവിവരങ്ങൾക്ക് ഫോൺ: 9447779875, 9809627242.

Post a Comment

أحدث أقدم

Join Whatsapp

Advertisement