കാൻസർ രോഗികൾക്ക് മുടി മുറിച്ചുനൽകി ; രണ്ടാം ക്ലാസുകാരി മാഹി അഴിയൂരിലെ നിളയുടെ സന്മനസിന് തങ്കത്തിളക്കം



അഴിയൂർ കോറോത്ത് റോഡിലെ ലക്ഷ്മിയിൽ സച്ചിൻ കരുണന്റെയും, ടിനു സച്ചിന്റെയും മകൾ നിള സച്ചിൻ്റെ മനസിന് തൻ്റെ പ്രായത്തെക്കാൾ വലിപ്പമുണ്ട്. തന്റെ 45 സെന്റിമീറ്റർ നീളമുള്ള മുടിയാണ് ചെറു പ്രായത്തിൽ ഈ കൊച്ചു മിടുക്കി മുറിച്ച് നൽകിയത്. കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോ ചികിൽസ നടക്കുമ്പോൾ മുടി നഷ്ടപ്പെടുന്നവർക്ക് വിഗ്ഗ് നിർമിച്ചു നൽകാനാണ് താൻ ഈ കേശദാനം നടത്തുന്നതെന്ന് മിടുക്കിയായ നിള സച്ചിൻ പറഞ്ഞു. നിളയുടെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ബ്ലഡ് ഡോണേഴ്സ് കേരള എയ്ഞ്ചൽസ് വിങ്ങ് തലശ്ശേരി താലൂക്ക് രക്ഷാധികാരിയും, മാഹി കോസ്റ്റൽ എസ്സ് ഐയുമായ റീനാ വർഗീസ് ഏറ്റുവാങ്ങി. ബി ഡി കെ തലശ്ശേരി താലൂക്ക് പ്രസിഡന്റ് റിയാസ് മാഹി, കൃഷ്ണ പ്രസാദ് എന്നിവർക്കൊപ്പം നിളയുടെ കുടുംബവും പങ്കെടുത്തു. മാഹി എക്സൽ പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസ്സു വിദ്യാർത്ഥിനിയായ നിള സച്ചിൻ കലാ കായികരംഗത്തും സജീവമാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement