ഇടുക്കി കട്ടപ്പന വള്ളക്കടവില്‍ സിപിഐഎം- ബിജെപി സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. ഒരു സ്ത്രീയടക്കം അഞ്ചു പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സിപിഐഎം പ്രവര്‍ത്തകനായ തെക്കേടത്ത് വിനോദ്, മകന്‍ വിഷ്ണു എന്നിവരും ബിജെപി പ്രവര്‍ത്തകരായ ബൂത്ത് പ്രസിഡന്റ് ബിനു ശിവന്‍, ഭാര്യ അമ്പിളി കെകെ മണി എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തൂങ്കുഴിയിലുള്ള വിനോദിന്റെ കടയില്‍ കയറി ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു. ആക്രമണത്തില്‍ പരുക്കേറ്റ വിനോദിനേയും മകനേയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കാനെത്തിയതാണെന്ന ധാരണയില്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നവെന്നും സിപിഐഎം പറഞ്ഞു.
എന്നാൽ മുമ്പ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ അംഗത്വമില്ലാതിരുന്ന കെകെ മണി കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ച് ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് മണിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ ബൂത്ത് പ്രസിഡന്റിനെയും മര്‍ദ്ദിച്ചുവെന്നാണ് ബിജെപി ആരോപണം. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അവിടെ ചികിത്സ തേടാന്‍ അനുവദിക്കാതെ ബിനുവിന്റെ ഭാര്യയേയും മര്‍ദ്ദിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

إرسال تعليق