കാസർകോട് ദേലംപാടിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി. ദൃശ്യങ്ങൾ പ്രചരിച്ചതോടെ മേഖലയിൽ വനംവകുപ്പ് പരിശോധന തുടങ്ങി. പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ദേലംപാടി-പഞ്ചിക്കൽ റോഡിൽ ഇന്നലെ രാത്രിയാണ് പുലിയെ കണ്ടത്. കാർ യാത്രക്കാർ പകർത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കാറിന്റെ വെളിച്ചം കണ്ട് പുലി കാട്ടിലേക്ക് കയറിയെങ്കിലും വെളിച്ചം അണച്ചതോടെ വീണ്ടും റോഡിലേക്കിറങ്ങി. പുള്ളിപ്പുലിക്ക് രണ്ട് വയസ്സോളം പ്രായമുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. പ്രദേശത്ത് രണ്ട് പുലികൾ ഇറങ്ങിയോ എന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. നേരത്തെയും പുലിയെ പലയിടങ്ങളിലായി കണ്ടതായി പറഞ്ഞിരുന്നുവെങ്കിലും ദൃശ്യങ്ങൾ ലഭിക്കുന്നത് ആദ്യമായാണ്. പാണ്ടി തീർഥക്കരയിലും പുലി ഇറങ്ങി എന്ന് സംശയം നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. ദേലംപാടിക്കാർ സുള്യയിലേക്കും ജാൽസൂരിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡിന്റെ ഒരുവശം കൊടുംകാടാണ്, തൊട്ടടുത്ത് തന്നെയാണ് ജനവാസ മേഖലയും ഇതാണ് ആശങ്ക പരത്തുന്നത്. DFOയുടെ നിർദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുകയാണ്

إرسال تعليق