ബിജെപി പ്രവർത്തകരെ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ സമ്മതിക്കരുതെന്ന് കുവൈത്തിലെ പൗരപ്രമുഖർ


ഹിജാബ് വിഷയത്തില്‍ അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. കുവൈത്തില്‍ നിന്നാണ് ഹിജാബ് വിഷയത്തില്‍ പുതിയ പ്രതിഷേധങ്ങള്‍ ഉയരുന്നത്. മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് വിഷയുമായി ബന്ധപ്പെട്ട് തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടി വന്ന ഇന്ത്യയിലെ ഭരണകക്ഷിയായ ബി ജെ പി അംഗങ്ങളെ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ സമ്മതിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് അംഗങ്ങളുള്‍പ്പെടെ രാജ്യത്തെ ഒട്ടനവധി പൗരപ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള പീഡനങ്ങള്‍ കണ്ട് വെറുതെയിരിക്കാന്‍ സാധിക്കിലെന്നാണ് കുവൈത്തിലെ അന്താരാഷ്ട്ര മനുഷ്യാവകാശ കേന്ദ്ര തലവന്‍ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.


Post a Comment

Previous Post Next Post

Join Whatsapp

Advertisement